തിരുവനന്തപുരം : ജില്ലാ ഹോമിയോ ആശുപത്രിയിൽ രണ്ട് മൾട്ടി പർപ്പസ് ജീവനക്കാരുടെ താത്കാലിക ഒഴിവിൽ നിയമത്തിന് അപേക്ഷിക്കാം. ജി.എൻ.എം നഴ്‌സിംഗ്, ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40. പ്രതിമാസ വേതനം 15,000രൂപ. താത്പര്യമുള്ളവർക്ക് ബയോഡേറ്റ, വയസ്,യോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ അടുത്തമാസം 4ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.