
തിരുവനന്തപുരം: നിയമത്തെ കുറിച്ചുള്ള അജ്ഞത വ്യാപകമാണെന്നും സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്തണമെന്നും മന്ത്രി പി. രാജീവ്. സ്ത്രീകൾക്കും കുട്ടികൾക്കും നിയമ അവബോധം നൽകാൻ നിയമ (ഔദ്യോഗിക ഭാഷ പ്രസിദ്ധീകരണ സെൽ) വകുപ്പ് സംഘടിപ്പിച്ച മാറ്റൊലി പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ നൽകുന്ന നിയമങ്ങളെക്കുറിച്ച് ബോധവത്കരിക്കേണ്ടതുണ്ട്. അതിനുള്ള ചുവടുവയ്പ്പിനാണ് മാറ്റൊലിയിലൂടെ നിയമ വകുപ്പ് തുടക്കം കുറിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ നിയമ സെക്രട്ടറി കെ.ജി. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.