നെടുമങ്ങാട് : സി.പി.ഐ ആനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാനം രാജേന്ദ്രൻ അനുസ്മരണം നടന്നു. എ.എസ്. ഷീജ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ജി.ധനീഷ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.സംസ്ഥാന കൗൺസിൽ അംഗം എം.ജി.രാഹുൽ മുഖ്യ പ്രഭാഷണം നടത്തി.എൻ.സി.പി ജില്ലാ പ്രസിഡന്റ്‌ ആട്ടുകാൽ അജി,ആനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.ശ്രീകല,ആനാട് ജയൻ,സുനിൽരാജ്, ആർ.ആർ.ഷാജി,വഞ്ചുവം ഷറഫ്,ഹുമയൂൺ കബീർ,പി.എസ്.ഷൗക്കത്ത്, ഡി.എ.രജിത് ലാൽ,വേങ്കവിള സജി, സി.ആർ.മധുലാൽ,വി.എസ്.ജ്യോതിഷ് തുടങ്ങിവർ സംസാരിച്ചു.