
പൂവാർ: അധികാര മോഹികളായ പിണറായി വിജയനെയും കൂട്ടാളികളെയും അധികാരത്തിൽ നിന്നും താഴെയിറക്കാൻ കാലമായെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസ് കോവളം നിയോജക മണ്ഡലം കമ്മിറ്റി കാഞ്ഞിരംകുളത്ത് സംഘടിപ്പിച്ച വിചാരണ സദസ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷനായി. യു.ഡി.എഫ് നേതാവ് ഷിബു ബേബി ജോൺ, ഡോ.ശശി തരൂർ എം.പി, പാലോട് രവി, കോളിയൂർ ദിവാകരൻ നായർ, അഡ്വ.ജി. സുബോധൻ, കെ.പി. ശ്രീകുമാർ, വി.കെ.വേണുഗോപാൽ, ബീമാപള്ളി റഷീദ്, സി.എസ്. ലെനിൻ, വിൻസെന്റ് ഡി.പോൾ, കരുംകുളം ജയകുമാർ, ഉച്ചക്കട സുരേഷ്, പി.കെ. സാംദേവ്, ആർ. ശിവകുമാർ, വി.എസ് ഷിനു തുടങ്ങിയവർ സംസാരിച്ചു.