കോവളം: കോവളം മണ്ഡലത്തിൽ പ്രവർത്തിക്കുന്ന 58 ഗ്രന്ഥശാലകൾക്ക് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് പുസ്തകങ്ങൾ വാങ്ങി നൽകുന്നു. അഞ്ചര ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. കോട്ടുകാൽ ഗവ.എൽ.പി.എസിൽ നാളെ വൈകിട്ട് 3ന് നടക്കുന്ന സമ്മേളനത്തിൽ വച്ച് പുസ്തകങ്ങൾ വിതരണം ചെയ്യുമെന്ന് എം.വിൻസെന്റ് എം.എൽ.എ അറിയിച്ചു