വർക്കല: ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൺവെൻഷൻ ഇന്ന് വൈകിട്ട് 3ന് ചെറുന്നിയൂർ ബാബാസ് ഹാളിൽ അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.മണ്ഡലം പ്രസിഡന്റ് റോബിൻകൃഷ്ണൻ സ്ഥാനമേൽക്കും. സ്ഥാനമൊഴിയുന്ന മണ്ഡലം പ്രസിഡന്റ് എസ്.ഓമനക്കുട്ടനെ ഡി.സി.സി പ്രസിഡന്റ് പാലോട് രവി ആദരിക്കും. വർക്കലകഹാർ മുഖ്യപ്രഭാഷണം നടത്തും.