
തിരുവനന്തപുരം: കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി ജെ.ടി. വെങ്കിടേശ്വരലു ചുമതലയേറ്റു. തെലങ്കാനയിലെ ഭദ്രാചലം സ്വദേശിയാണ്. 1994 ബാച്ച് ഓഫീസറാണ്. തമിഴ്നാട്ടിൽ പോസ്റ്റൽ സർക്കിൾ ഡയറക്ടർ, സെൻട്രൽ റീജിയൺ ട്രിച്ചി പോസ്റ്റ്മാസ്റ്റർ ജനറൽ ചുമതലകളും വഹിച്ചു. ചെന്നൈ പെട്രോളിയം കോർപ്പറേഷനിൽ ചീഫ് വിജിലൻസ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.