
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ ജനുവരി മൂന്നിന് സെക്രട്ടേറിയറ്റ് വളയും. ജാതി സെൻസസ് നടപ്പാക്കുക, എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വെൽഫയർ പാർട്ടി ദേശീയ ട്രഷറർ അതീഖു റഹ്മാൻ ഉദ്ഘാടനം ചെയ്യും. ഡൽഹി ജാമിഅ മില്ലിയ യൂണിവേഴ്സിറ്റി അസി. പ്രൊഫസർ ഡോ. അരവിന്ദ്‌കുമാർ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് അസിംഖാൻ എന്നിവർ മുഖ്യാഥിതികളാകും.