vd

കാട്ടാക്കട: കേരളത്തെ കലാപഭൂമിയാക്കാൻ പിണറായി വിജയൻ ശ്രമിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കാട്ടാക്കടയിൽ യു.ഡി.എഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കാട്ടാക്കട നിയോജകമണ്ഡലം ചെയർമാൻ പേയാട് ശശി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസിന്റെ 139-ാം ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സദസിൽ പ്രതിപക്ഷനേതാവ് കേക്ക് മുറിച്ചു. കായിക മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി. അടൂർ പ്രകാശ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, യു.ഡി.എഫ് നേതാക്കളായ പി.കെ. വേണുഗോപാൽ, ബീമാപള്ളി റഷീദ്, ബാലരാമപുരം കരീം, മുൻ സ്പീക്കർ എൻ.ശക്തൻ, ഡി.ഡി.സി ജനറൽ സെക്രട്ടറിമാരായ വണ്ടന്നൂർ സന്തോഷ്, കാട്ടാക്കട സുബ്രഹ്മണ്യപിള്ള, എം.ആർ. ബൈജു, യു.ഡി.എഫ് നേതാക്കളായ മലയിൻകീഴ് വേണുഗോപാൽ, ആർ.വി.രാജേഷ്, പരുത്തിപ്പള്ളി സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.