തിരുവനന്തപുരം: മലയാളി പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി പ്രവാസി നിവാസി പാർട്ടി രൂപീകരിച്ചതായി പാർട്ടിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് വെള്ളായണി ശ്രീകുമാർ അറിയിച്ചു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിറുത്താൻ പാർട്ടി സജ്ജമാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കൺവെൻഷൻ ജനുവരിയിൽ ചേരും. പാർട്ടി വാർക്കിംഗ് പ്രസിഡന്റായി കെ.ആർ. മോഹൻലാലിനെ തിരഞ്ഞെടുത്തതായി ശ്രീകുമാർ അറിയിച്ചു.