തിരുവനന്തപുരം: മഹാകവി കുമാരനാശന്റെ ചരമശതാബ്ദി ആചരണം അനശ്വരം ആശാൻ സ്മൃതി വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്നു.വൈലോപ്പിള്ളി സംസ്കൃതി ഭവനും കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച പരിപാടി സാക്ഷരതാ മിഷൻ ഡയറക്‌ടർ എ.ജി ഒലീന ഉദ്‌ഘാടനം ചെയ്തു.വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സെക്രട്ടറി പി.എസ്.മനേക്ഷ് അദ്ധ്യക്ഷത വഹിച്ചു.കവി ഗിരീഷ് പുലിയൂർ കുമാരനാശൻ അനുസ്‌മരണപ്രഭാഷണം നടത്തി.വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ പ്രോഗ്രാം അസിസ്റ്റന്റ് ആനി ജോൺസൺ സ്വാഗതവും കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി.ജയപ്രകാശ് നന്ദിയും പറഞ്ഞു.അശ്വതി ശങ്കർലാൽ കുമാരനാശാൻ കവിത കരുണയുടെ മോഹിനിയാട്ട ആവിഷ്‌കാരം നടത്തി.