കോവളം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സിറ്റി ജില്ലാതല ക്യാമ്പിന് വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി.'സമന്വയം' എന്ന പേരിൽ സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ ക്യാമ്പ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഐ.ജി ഹർഷിത അട്ടല്ലൂരി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ സോണി ഉമ്മൻ കോശി അദ്ധ്യക്ഷനായി. വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജസ്റ്റിൻ രാജ്,സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസർ ഇ.ബാലകൃഷ്ണൻ,സ്‌കൂൾ ഹെഡ്‌മിസ്ട്രസ് എം.ആർ. ബിന്ദു,പി.ടി.എ പ്രസിഡന്റ് ബർലിൻ സ്റ്റീഫൻ,വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിനോദ് എന്നിവർ സംസാരിച്ചു.