police

തിരുവനന്തപുരം: നവകേരള സദസിന്റെ സുരക്ഷയ്ക്ക് നിയോഗിച്ച 30,000ത്തോളം പൊലീസുകാരിൽ പതിനായിരത്തോളം പേർക്ക് മികച്ച സേവനത്തിനുള്ള ഗുഡ് സർവീസ് എൻട്രി നൽകിയേക്കും. കരിങ്കൊടി പ്രതിഷേധം തടഞ്ഞവർക്കും പ്രതികളെ പിടിച്ചവർക്കും വേദികളിൽ സുരക്ഷയൊരുക്കിയവർക്കുമായിരിക്കും ഇത് നൽകുക. ജില്ലകളിൽ ആയിരം പൊലീസുകാരുടെ പട്ടിക തയ്യാറാക്കും. ഇതിൽ നിന്ന് എസ്.പിമാർ തിരഞ്ഞെടുക്കുന്നവർക്കായിരിക്കും ഗുഡ്സർവീസ് എൻട്രി നൽകുക. എസ്.പിമാർക്കും ഡി.ഐ.ജി, ഐ.ജിമാർക്കും പുരസ്കാരം നൽകുന്നുണ്ട്.