തിരുവനന്തപുരം: കേരളകൗമുദി ബോധപൗർണമി ക്ലബ്, ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ റീജിയൺ 9 സോൺ ബി, കരമന എൻ.എസ്.എസ് വിമൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവർ സംയുക്തമായി തിരുവനന്തപുരം ശ്രീചിത്രാഹോമിൽ നാളെ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടി ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ എം.എ. വഹാബ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡോ.എ.പി.ജെ. അബ്ദുൾ കലാം ഇന്റർനാഷണൽ അവാർഡും ഡോക്ടറേറ്റും നേടിയ ഡോ. ആർ. വിശ്വനാഥനെ ആദരിക്കും. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ശ്രീചിത്രാ ഹോം സൂപ്രണ്ട് ബിന്ദു.വി, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ബാലഗോപാൽ, സോൺ ചെയർപേഴ്സൺ സജിതാ ഷാനവാസ്, മഹേഷ് മാണിക്യം, സിനിമ-സീരിയൽ താരം ശിവ മുരളി, പത്മകുമാർ. ആർ, റീഡിംഗ് ആക്ഷൻ ഡിസ്ട്രിക്ട് സെക്രട്ടറി എ.കെ. ഷാനവാസ്, ഡോ. ഷിബു.എസ്, ജയകുമാർ. എസ്, ചന്ദ്രബാബു. ജി, മജിതാ ബഷീർ, കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല എസ്.ഡി തുടങ്ങിയവർ സംസാരിക്കും.