
കോവളം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഷഹ്നയുടെ മാതാപിതാക്കളെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ. ശ്രീമതി സന്ദർശിച്ചു. ദുഃഖത്തിൽ പങ്കുചേരുന്നതായും നീതിക്കായുള്ള പോരാട്ടത്തിൽ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മാതാപിതാക്കളെ അറിയിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എൻ. സീമ, മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. പുഷ്പലത, ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ്, പ്രസിഡന്റ് ശകുന്തള കുമാരി, ഏരിയാ സെക്രട്ടറി എം. ശ്രീകുമാരി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.