തിരുവനന്തപുരം:പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കിംസ് ഹെൽത്ത് ട്രോഫി ഇന്റർ മീഡിയ ക്രിക്കറ്റ് ലീഗ് ഇന്ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിക്കും. 27 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഇന്ന് വൈകിട്ട് 4ന് മുൻ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.മുൻ കേരള ക്യാപ്ടനും കമന്റേറ്ററുമായ സോണി ചെറുവത്തൂർ മുഖ്യാതിഥിയാകും.