story-

തിരുവനന്തപുരം : തലസ്ഥാനത്ത് മടങ്ങിയെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. ജനറൽ ആശുപത്രി ജംഗ്ഷന് സമീപത്താണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. നാലുപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശ്വിൻ(24),മഹേഷ് (25),കാർത്തിക്ക് (24), ലെനു ഡാനിയേൽ (22) എന്നിവരാണ് പിടിയിലായത്.വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്ക് ഗവർണർ പോകും വഴിയാണ് പ്രതിഷേധം. ആരിഫ് മുഹമ്മദ് ഖാൻ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചാണ് വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചത്. പൊലീസുകാർ ഓടിയെത്തി പ്രവർത്തകരെ തള്ളിമാറ്റി. തുടർന്ന് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ പിന്നീട് സ്റ്രേഷൻ ജാമ്യത്തിൽ വിട്ടയച്ചു.