കിളിമാനൂർ:സപ്ലൈകോ മാവേലി സ്റ്റോറുകളിലെ ഭക്ഷ്യസാധനങ്ങളുടെ നിർത്തലാക്കിയ സബ്സിഡി പുനസ്ഥാപിക്കണമെന്നും സബ്സിഡി സാധനങ്ങൾ മാവേലി സ്റ്റോറുകളിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കിളിമാനൂർ മണ്ഡലം കമ്മിറ്റി പോങ്ങനാട് സപ്ലൈ മുന്നിൽ ധർണ നടത്തി.കെ.പി.സി.സി അംഗം എൻ.സുദർശനൻ ഉദ്ഘാടനം ചെയ്തു.ജെ.സജികുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ്,അനൂപ് തോട്ടത്തിൽ,ജി.ജി. ഗിരികൃഷ്ണൻ,ദീപാ അനിൽ,കെ ഗിരിജ,പി. ഉണ്ണികൃഷ്ണക്കുറുപ്പ് എന്നിവർ സംസാരിച്ചു.