
പാലോട്:പുതുതായി നിർമ്മിച്ച നന്ദിയോട് പഞ്ചായത്ത് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സി.പി.എം നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകിയില്ലെന്നാരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അനുവദിച്ച 40 ലക്ഷവും വി.കെ.മധു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അനുവദിച്ച 60 ലക്ഷവും വിനിയോഗിച്ച് നിർമ്മിച്ച കെട്ടിട ഉദ്ഘാടനത്തിനാണ് ഈ അവഗണനയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.നന്ദിയോട് നടന്ന എൽ.ഡി.എഫ് പ്രതിഷേധം സി.പി എം ഏരിയ കമ്മിറ്റി അംഗം കെ.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.എൽ.ഡി.എഫ് നേതാക്കളായ ജി.എസ്.ഷാബി,എൻ.ജയകുമാർ,കെ.സുധാകരൻ,ശിവൻകുട്ടി നായർ,ചന്ദ്രിക രഘു,പേരയം ശശി,വിദ്യാധരൻ കാണി,ടി.കെ.വേണുഗോപാൽ,പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങളായ എസ്.ബി.അരുൺ,കെ.പുഷ്കലകുമാരി,വിനീത ഷിബു,നസീറ നസിമുദീൻ,നീതു സജീഷ്,ശ്രീകുമാർ,അംബിക അമ്മ തുടങ്ങിയവർ സംസാരിച്ചു.