കിളിമാനൂർ:കിളിമാനൂർ എം.ജി.എം പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ സ്‌നേഹാരാമം പദ്ധതിയുടെ ഭാഗമായി ഇരട്ടചിറ ബസ് സ്റ്റോപ്പ് പരിസരം വൃത്തിയാക്കുകയും ഉപയോഗശൂന്യമായ വസ്തുക്കൾക്കൊണ്ട് പൂന്തോട്ടം നിർമിക്കുകയും ചെയ്തു.ഇരട്ടചിറ ആർട്സ് സ്‌പോർട്സ് ക്ലബ് നിർമ്മാണത്തിൽ പങ്കാളികളായി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കിരൺ കൃഷ്ണൻ പദ്ധതിക്ക് നേതൃത്വം നൽകി.