ബാലരാമപുരം:കാഞ്ഞിരംകുളം തൻ പൊന്നൻകാല ശിവക്ഷേത്രത്തിലെ ധനുമാസ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങ് തിരക്കഥാകൃത്തും സംവിധായകനുമായ രാജേന്ദ്രൻ നെല്ലിമൂട് ഉദ്ഘാടനം ചെയ്തു.കവി ശ്യാമപ്രസാദ്.എസ് കോട്ടുകാൽ അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്ര പ്രസിഡന്റ് കെ.എൽ.വിജയകുമാർ ആമുഖപ്രസംഗം നടത്തി.കവികളായ കോട്ടുകാൽ സത്യൻ,​ചുണ്ടവിള എ.സോമരാജൻ,​ സതീഷ് കിടാരക്കുഴി,​ഡോ.കവിത,​ജാനു കാഞ്ഞിരംകുളം,​എസ്.ഇന്ദിര,​വിജേഷ് ആഴിമല എന്നിവർ കവിതകൾ ആലപിച്ചു.ബിനുകുമാർ സ്വാഗതവും ജനറൽ സെക്രട്ടറി ആർ.ശ്രീധരൻ നന്ദിയും പറഞ്ഞു.