കിളിമാനൂർ: റോഡ് സുരക്ഷയും യുവാക്കളിൽ നേതൃഗുണവും എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്‌നിക്കൽ ക്യാമ്പസിലെ എൻ.എസ്.എസ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ കോളേജിൽ നടത്തിയ ഏകദിന ട്രെയിനിംഗ് പ്രോഗ്രാം കിളിമാനൂർ ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നാറ്റ് പാക് സീനിയർ സയന്റിസ്റ്റ് ബി.സുബിൻ റോഡ് സുരക്ഷയെക്കുറിച്ചും,അരുൺ മോഹൻ പ്രഥമ ശുശ്രുഷയെക്കുറിച്ചും ക്ലാസുകളെടുത്തു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജീർ,കോളേജ് ലൈബ്രേറിയൻ എൻ.വിജയകുമാർ,എൻ.എസ്.എസ് വോളന്റിയർമാരായ നിജിൻ,സാന്ദ്ര ഉദയകുമാർ,ബിലഹരി എന്നിവർ സംസാരിച്ചു.