ko

കോവളം: സി.ആർ.പി.എഫ് ജീവനക്കാരൻ ജോലിക്കിടയിൽ ഡൽഹിയിൽ കുഴഞ്ഞു വിണ് മരിച്ചു. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന് പുറകുവശം റോഡിലെ മടത്തിൽനട ശ്രീശൈലത്തിൽ ശൈലേന്ദ്രൻ നായർ(റിട്ട. ആർമി)​, ലത (എ.ജി ഓഫീസ്)​ എന്നിവരുടെ മകൻ ശരത് എസ്. നായർ (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.30 ഓടെ ജോലി സ്ഥലമായ ഡൽഹിയിലെ ജറോബയിലെ പാചകശാലയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ വിവരം അറിഞ്ഞ് ബന്ധുക്കൾ ഉടൻ ഡൽഹിയിലേക്ക് പോയി. നടപടികൾ കഴിഞ്ഞ് മൃതദേഹം ഇന്ന് പുലർച്ചെ തിരുവല്ലത്തെ വീട്ടിൽ എത്തിക്കും. തുടർന്ന് രാവിലെ 10.30 ഓടെ ശാന്തി കാവാടത്തിൽ സംസ്ക്കരിക്കും. ഭാര്യ അനിഷ്മ. 4 മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.