1

വിഴിഞ്ഞം: നിയന്ത്രണം വിട്ട് സ്കൂട്ടർ മതിലിലിടിച്ച് യുവാവ് മരിച്ചു. മുല്ലൂർ ശാന്തിപുരം വാഴവിളകത്തു കിഴക്കരിക് പുത്തൻ വീട്ടിൽ ടി. ഷാജി (39)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. വെങ്ങാനൂർ സ്റ്റേഡിയത്തിനു സമീപത്തെ വീടിന്റെ മതിലിടിച്ചായിരുന്നു അപകടമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 10.30ഓടെ മരിച്ചു. കരാറെടുത്ത് വീടുകൾ നിർമ്മിച്ചു നൽകുന്ന ജോലിയായിരുന്നു. ഭാര്യ: ശ്യാമ. മക്കൾ: ആഷ്‌മ,അലൻ.