attingal-dharnna

ആറ്റിങ്ങൽ: കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിയും യു.ഡി.എഫ് പാർലമെന്റ് പാർട്ടി നേതാവുമായ പി.ഉണ്ണിക്കൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ.എസ്. പ്രശാന്ത് അദ്ധ്യക്ഷനായിരുന്നു. കോൺഗ്രസ് കൗൺസിൽമാരായ വി. മുരളീധരൻ നായർ, രമാദേവിഅമ്മ, സതി, കെ.ജെ. രവികുമാർ, മുൻ കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ. വി. ജയകുമാർ, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.പി. അംബിരാജ, വൈസ് പ്രസിഡന്റ് പി.ജയചന്ദ്രൻ നായർ, ഡി.സി.സി മെമ്പർമാരായ പി.വി.ജോയ്, ആലാംകോട് നാസിം, ബ്ലോക്ക് ഭാരവാഹികളായ പ്രിൻസ് രാജ്, ഇയാസ്, രഘുറാം, അഷറഫ് ആലംകോട്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് അഭിരാജ് വൃന്ദാവനം, സെക്രട്ടറി അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.