തിരുവനന്തപുരം: ഭാരതീയം ട്രസ്റ്റിന്റെ നേതൃത്വത്തിൽ വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരീഷ് ഹാളിൽ ക്രിസ്മസ് കാരുണ്യസംഗമം സംഘടിപ്പിച്ചു.ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മോർ സിൽവാനസ് എപ്പിസ്കോപ്പ,സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ, പാളയം ഇമാം സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസി, ഏകലവ്യ ആശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കരമന ജയൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ബിജു പുന്നൂസ് സംസാരിച്ചു. ക്രിസ്മസ് ഡയാലിസിസ് പദ്ധതിയുടെ ആറാം ഘട്ടത്തിന്റെ ഭാഗമായി വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് കാർഡ്, ചികിത്സാ, വിദ്യാഭ്യാസ ധനസഹായം എന്നിവ വിതരണം ചെയ്തു.