kau

നെയ്യാറ്റിൻകര: അരങ്ങൽ മഹാദേവ ക്ഷേത്രത്തിലെ ധനു തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് വർക്കല കൃഷ്ണ തീരം റിസോർട്ട് എം.ഡി കോട്ടുകാൽ കൃഷ്ണകുമാർ ക്ഷേത്ര ഉപദേശക സമിതിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കേരളകൗമുദി പവലിയന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നിർവഹിച്ചു. ബോർഡ് മെമ്പർ സുന്ദരേശൻ,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി.രാജശേഖരൻ നായർ, സെക്രട്ടറി റ്റി. അനിൽ കുമാർ, വൈസ് പ്രസിഡന്റ് എസ്.അനിൽകുമാർ, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ ആശാ ബിന്ദു, കേരളകൗമുദി സർക്കുലേഷൻ മാനേജർ അനിൽകുമാർ, ഓലത്താന്നി അനിൽ, അരങ്ങൽ ഗോപകുമാർ എന്നിവർ പങ്കെടുത്തു. ക്ഷേത്രക്കമ്മിറ്റി ഓഫീസിനു സമീപം പ്രവർത്തിക്കുന്ന കേരളകൗമുദി സ്റ്റാൾ സന്ദർശിച്ച് കൂപ്പൺ പൂരിപ്പിച്ച് ബോക്സിൽ നിക്ഷേപിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകും.പള്ളിവേട്ട ദിവസമായ 4ന് നറുക്കെടുത്ത് 5ന് സമ്മാനങ്ങൾ വിതരണം ചെയ്യും.