vande-bharat-train

തിരുവനന്തപുരം: മംഗളൂരു- ഗോവ, കോയമ്പത്തൂർ-ബംഗളൂരു വന്ദേഭാരത് എക്സ്‌‌പ്രസ് ഇന്ന് അയോദ്ധ്യയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് ഗോവ മുതൽ മംഗളൂരുവിലേക്ക് പ്രത്യേക സർവീസ് നടത്തും. നാളെ മുതലാണ് റഗുലർ സർവീസ്. മംഗളൂരുവിൽ നിന്ന് രാവിലെ 8.30ന് സർവീസ് തുടങ്ങി 1.15ന് ഗോവയിലെത്തും. ഗോവയിൽ നിന്ന് വൈകിട്ട് 6.10ന് തുടങ്ങി രാത്രി 10.45ന് മംഗളൂരുവിലെത്തും.