malayinkil

മലയിൻകീഴ്: മലയിൻകീഴ് പഞ്ചായത്ത് റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം സംസ്ഥാന സഹകരണ വേദി ചെയർമാൻ അഡ്വ.കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.മാധവ കവി സംസ്കൃതി കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ സംഘം പ്രസിഡന്റ് വി.കെ.സുധാകരൻനായർ അദ്ധ്യക്ഷത വഹിച്ചു.സംഘം വൈസ് പ്രസിഡന്റ് എൻ.ആർ.വിജയകുമാരൻനായർ സ്വാഗതം പറഞ്ഞു.സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ അംഗം അഡ്വ.വേണുഗോപാലൻനായർ നിക്ഷേപ സമാഹരണം ഉദ്ഘാടനം ചെയ്തു.മലയിൻ സി.ഐ.ടി.വി.ഷിബു ചികിത്സാ ധനസഹായ വിതരണം ചെയ്തു.കാട്ടാക്കട അസിസ്റ്റന്റ് രജിസ്റ്റർ ബിനിൽകുമാർ മുതിർന്ന സംഘങ്ങളെ ആദരിച്ചു.മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എ.വൽസലകുമാരി,

സെക്രട്ടറി ശ്രീരേഖ,പി.എൻ.രാമചന്ദ്രക്കുറിപ്പ്, കെ.ജി.പത്മനാഭൻനായർ,സുകേഷ് എന്നിവർ സംസാരിച്ചു.