bhinnasheshi

പാറശാല: പാറശാല ബി.ആർ.സി സമഗ്ര ശിക്ഷാകേരളത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി മാസാചരണത്തിന്റെ സമാപനം കുറിച്ച് നടന്ന ഭിന്നശേഷി കുട്ടികളുടെ കുടുംബസംഗമം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത അദ്ധ്യക്ഷത വഹിച്ചു. നാടൻപാട്ട് കലാകാരൻ ജോയി നന്ദാവനം വിശിഷ്ടാതിഥിയായി. ഡി.പി.സി ജവാദ്.എസ്, ഗ്രാമപഞ്ചായത്ത് അംഗം എം.സുനിൽ, ബി.പി.സി സുഗത.എൻ, ബി.ആർ.സി ട്രെയ്നർ ജയചന്ദ്രൻ.എസ്, ജിജി, ബി.ആർ.സി എസ്.ഇ ജയചന്ദ്രൻ.ആർ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഡോ.ജയരാജേന്ദ്രൻറെ ഹാപ്പി പാരന്റ്സ്, കവി ശ്രീകുമാർ കുമാരമംഗലത്തിന്റെ കേൾക്കാം രസിക്കാം, മജീഷ്യൻ വിഷ്ണു കല്ലറയുടെ മാജിക് ഷോ എന്നിവയും നടന്നു.