congress

പാറശാല: പ്രതിഷേധിക്കുന്ന കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും തല്ലിക്കൊല്ലുന്ന മാർക്സിസ്റ്റ് ഭരണക്കൂട ഭീകരതയ്ക്കെതിരെ കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിമോചന സദസ് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധനൻ ഉദ്ഘാടനം ചെയ്തു. പൂഴിക്കുന്ന് ജംഗ്‌ഷനിൽ നടന്ന സദസിൽ ബ്ലോക്ക് പ്രസിഡന്റ് വി.ഭുവനചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. വട്ടവിള വിജയൻ, എം.ആർ.സൈമൺ അഡ്വ.എം.ബെനഡിക്ട്, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ, പൊഴിയൂർ ജോൺസൺ, എസ്.ഉഷാകുമാരി, ജി. നിർമ്മലകുമാരി, അഡ്വ.ജി.ശക്തീധരൻ നായർ, വി.കെ.പുഷ്പാസനൻ നായർ,സി.സാബു, ജി.ജോസ് ലാൽ തുടങ്ങിയവർ സംസാരിച്ചു.