
രാജ് ഭവനിൽ കെ.ബി. ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പരസ്പരം നോക്കാതെ തല കുമ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. ചടങ്ങിനുശേഷം ഉപചാരം പറയാതെ മടങ്ങുകയാണ് ഗവർണർ. ചായസൽക്കാരത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതുമില്ല.