p

തിരുവനന്തപുരം: കേരള സർവകലാശാല ഒക്‌ടോബർ 21 ന് നടത്തിയ പിഎച്ച്.ഡി എൻട്രൻസ് പരീക്ഷാഫലം www.research.keralauniversity.ac.inൽ.

ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ്‌സി നഴ്സിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


സരിഗമ ആർ.നായർ (പൊളി​റ്റിക്കൽ സയൻസ്), രമ്യ രാജൻ ആർ., അനഘ എം.ജി. (മലയാളം), നിതിൻ തോമസ്, രാമസ്വാമി എൻ., ശ്രീജ ആർ. (ഇക്കണോമിക്സ്), ഷൈനി കെ.എസ്., ആൻ മേരി അലക്സാണ്ടർ, ആതിര ജി.ജെ., ആർച്ച എസ്. നായർ, നസീറ ബീവി എൻ. (കൊമേഴ്സ്), രഞ്ജിത്ത് ആർ. (കമ്മ്യൂണിക്കേഷൻ & ജേണലിസം), അനു ലക്ഷ്മി യു.ജി. (ഇംഗ്ലീഷ്), ജിഷ ജോർജ്ജ്, ശ്രീലക്ഷ്മി പി.ബി., രശ്മി ഇ.വി. (കെമിസ്ട്രി), ഗായത്രി സുന്ദർ (ബയോടെക്‌നോളജി), സിന്ധു ആർ.എസ്. (സർജറി), ലക്ഷ്മി എസ്., സംഗീത എസ്., വിഷ്ണു ബി., സോജ എസ്., ജിഷ ഡാനിയേൽ (ബോട്ടണി), ഷെറീന പി.എച്ച്. (ലിംഗ്വിസ്​റ്റിക്സ്), രമി എസ്.എൽ.(ഫാർമസ്യൂട്ടിക്കൽ സയൻസസ്), അനുജ കൃഷ്ണ കെ.എസ്., പ്രദീപ് ആർ.വി. (എജ്യൂക്കേഷൻ), വിന്ധ്യ പി.എസ്. (ഫിസിക്സ്), അനുല സൂസൻ വർഗ്ഗീസ് (എൻവയൺമെന്റൽ സയൻസസ്), ലതി എൻ.ടി. (ഫിസിക്കൽ എജ്യൂക്കേഷൻ), ആര്യ കെ.ആർ. (കമ്പ്യൂട്ടേഷണൽ ബയോളജി & ബയോ ഇൻഫോർമാ​റ്റിക്സ്) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ സിൻഡിക്കേ​റ്റ് യോഗം തീരുമാനിച്ചു.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എ​ൽ​ ​എ​ൽ.​എം​ ​ടീ​ച്ചിം​ഗ് ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​ജ​നു​വ​രി​ 16​ന് ​കോ​ഴി​ക്കോ​ട് ​ഗ​വ.​ലാ​ ​കോ​ളേ​ജി​ലും​ 17​ന് ​കോ​ഴി​ക്കോ​ട് ​ഗ​വ.​ലാ​ ​കോ​ളേ​ജ്,​ ​മ​ർ​ക്ക​സ് ​ലാ​ ​കോ​ളേ​ജ് ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ 19​ന് ​തൃ​ശ്ശൂ​ർ​ ​ഗ​വ.​ലാ​ ​കോ​ളേ​ജി​ലും​ ​ന​ട​ക്കും.

എം.​ജി​ ​യൂ​ണി​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​പി.​ഇ.​എ​സ്(​പ​ഞ്ച​വ​ത്സ​ര​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പ്രോ​ഗ്രാം​ ​-​ 2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2016​ ​മു​ത​ൽ​ 2020​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​എ​ട്ടു​ ​വ​രെ​യും​ ​പി​ഴ​യോ​ടു​ ​കൂ​ടി​ ​ഒ​ൻ​പ​തി​നും​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടു​ ​കൂ​ടി​ ​ജ​നു​വ​രി​ ​പ​ത്തി​നും​ ​അ​പേ​ക്ഷ​ ​ന​ൽ​കാം.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ബി.​എ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,2020,2021,2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ആ​റു​ ​വ​രെ​യും
പി​ഴ​യോ​ടു​ ​കൂ​ടി​ ​എ​ട്ടു​ ​വ​രെ​യും​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടു​ ​കൂ​ടി​ ​ജ​നു​വ​രി​ ​ഒ​ൻ​പ​തി​നും​ ​അ​പേ​ക്ഷി​ക്കാം.

ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ൻ​റ്;​ ​ക​രാ​ർ​ ​നി​യ​മ​നം

മ​ഹാ​ത്മാ​ ​ഗാ​ന്ധി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ​സി​ൽ​ ​സ്വ​യം​ ​മ​ൾ​ട്ടി​മീ​ഡി​യ​ ​ലാ​ബി​ൽ​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ൽ​ ​താ​ത്കാ​ലി​ക​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഇ​/​ബി​/​റ്റി​ ​(​ഈ​ഴ​വ​/​ബി​ല്ല​വ​/​തി​യ്യ​)​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഒ​രൊ​ഴി​വി​ലേ​ക്ക് ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക് ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​നി​യ​മ​നം.
ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​സ്,​ ​ഐ.​ടി​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യ​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വും​ ​അ​ഡോ​ബ് ​ക്രി​യേ​റ്റീ​വ് ​ക്ലൗ​ഡ് ​സോ​ഫ്റ്റ് ​വെ​യ​റി​ൽ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.
പ്ര​തി​മാ​സ​ ​വേ​ത​നം​ ​സ​ഞ്ചി​ത​ ​നി​ര​ക്കി​ൽ​ 30000​ ​രൂ​പ.​ ​പ്രാ​യ​പ​രി​ധി​ 2023​ ​ജ​നു​വ​രി​ ​ഒ​ന്നി​ന് 36​ ​വ​യ​സ്സ് ​ക​വി​യ​രു​ത്(​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ്ഗ,​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​യി​ൽ​ ​നി​യ​മാ​നു​സൃ​ത​ ​ഇ​ള​വു​ക​ൾ​ ​അ​നു​വ​ദി​ക്കും​).
അ​പേ​ക്ഷാ​ഫോം​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​പൂ​രി​പ്പി​ച്ച് ​പ്രാ​യം,​ ​വി​ദ്യ​ഭ്യാ​സ​ ​യോ​ഗ്യ​ത,​ ​പ്ര​വൃ​ത്തി​പ​രി​ച​യം,​ ​നോ​ൺ​ ​ക്രീ​മി​ലെ​യ​ർ,​ ​അ​ധി​ക​യോ​ഗ്യ​ത​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ൾ​ ​സ​ഹി​തം​ ​ജ​നു​വ​രി​ 12​ന​കം​ ​a​d​a5​@​m​g​u.​a​c.​i​n​ ​ലോ​ ​ര​ജി​സ്ടാ​ർ,​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​സ​ർ​വ​ക​ലാ​ശാ​ല,​ ​പ്രി​യ​ദ​ർ​ശി​നി​ ​ഹി​ൽ​സ് ​പി.​ഒ,​ ​കോ​ട്ട​യം​ ​-​ 686560​ ​വി​ലാ​സ​ത്തി​ൽ​ ​ത​പാ​ലി​ലോ​ ​അ​യ​യ്ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.