തിരുവനന്തപുരം:ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട് സയൻസും സംഘടിപ്പിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ നടക്കും.വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. 'മ്യൂസിയം ഓഫ് ദി മൂൺ', പ്രപഞ്ചത്തിന്റെ മാതൃക,ദിനോസറിന്റെ യഥാർത്ഥ വലിപ്പത്തിലുള്ള അസ്ഥികൂട മാതൃക, യുദ്ധം സൃഷ്ടിക്കുന്ന കെടുതികൾ എന്നിവ പ്രദർശനത്തിലുണ്ടാകും. ഫെസ്റ്റിവൽ കോംപ്ലക്‌സിനുള്ളിൽ ഭിന്നശേഷി സൗഹൃദ റാംപുകളും സജ്ജമാക്കി.മുതിർന്നവർക്ക് 250 രൂപയും 18 വയസിൽ താഴെയുള്ളവർക്ക് 150 രൂപയുമാണ് പ്രവേശന ഫീസ്. ടിക്കറ്റ് വില്പന ജനുവരി 1ന് നടി മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും.