നെടുമങ്ങാട്: മഅ്ദിൻ സി.എം ക്യാമ്പസ് 'സഹ്റദ ലൈഫ് ഫെസ്റ്റിവൽ -24' ലോഗോ ലോഞ്ചിംഗ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു.നെടുമങ്ങാടിന്റെ സാംസ്കാരിക പൈതൃകം ചർച്ചാ വിഷയമാക്കുന്നതാണ് ഫെസ്റ്റിവലിന്റെ പ്രമേയം.ജനുവരി 11 മുതൽ 14 വരെ ലൈഫ് ഫെസ്റ്റിവൽ നടക്കും. അക്കാദമിക് കോൺഫറൻസ്,കമ്മ്യൂണിറ്റി ടോക്ക്, സ്റ്റുഡന്റ്സ് മിനിസ്റ്ററി, നോളജ് ടോക്ക്, മാസ്റ്റർ ട്വീറ്റ് തുടങ്ങി വിത്യസ്ത മത്സരങ്ങൾ നടക്കും.സ്റ്റുഡന്റ്സ് കോൺക്ലേവ്,വെർച്ച്വൽ കോൺഫറൻസ്, ഫാമിലി മീറ്റ്,സാംസ്കാരിക സംഗമം,തെരുവ് ചർച്ചകൾ തുടങ്ങിയ പ്രത്യേക സെഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്.കനകക്കുന്നിൽ നടന്ന ലോഗോ ലോഞ്ചിംഗിൽ സകരിയ അദനി,നസീർ അദനി, അഡ്വ.അൽത്വാഫ് സഖാഫി,അജ്മൽ ഖുത്ബി,മുഹമ്മദ് ഹാശിർ എന്നിവർ പങ്കെടുത്തു.