
കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 505/2021)
തസ്തികയിലേക്ക് ജനുവരി 4 ന് നടത്താനിരുന്ന അഭിമുഖം മാറ്റി വച്ചു.
മൃഗസംരക്ഷണ വകുപ്പിൽ (കൊല്ലം ജില്ല ) ലാബ് ടെക്നിഷ്യൻ ഗ്രേഡ് 2/ലാബ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 162/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ജനുവരി 3, 4 തീയതികളിൽ പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
സൈക്ലിംഗ് ടെസ്റ്റ്
സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികൾ/കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷനിൽ (റബ്ബർമാർക്ക്) പ്യൂൺ/അറ്റൻഡർ - പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 473/2021, 474/2021) തസ്തികയിലേക്ക് ജനുവരി 9ന് രാവിലെ 6 ന് ആസ്ഥാന ഓഫീസിൽ സൈക്ലിംഗ് ടെസ്റ്റും സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും. സൈക്ലിംഗ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സ്ത്രീകൾക്കും ഭിന്നശേഷിവിഭാഗക്കാർക്കും ജനുവരി 10ന് രാവിലെ 10.15 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ (സിവിൽ എൻജിനിയറിംഗ് )- ഒന്നാം എൻ.സി.എ പട്ടികവർഗ്ഗം, പട്ടികജാതി (കാറ്റഗറി നമ്പർ 312/2020, 104/2021), (കൊമേഴ്സ്യൽ പ്രാക്ടീസ്) - രണ്ടാം എൻ.സി.എ മുസ്ലിം, എൽ.സി./എ.ഐ (കാറ്റഗറി നമ്പർ 462/2022, 463/2022) തസ്തികകളുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ അപേക്ഷയിൽ ന്യൂനത പരിഹരിക്കേണ്ടവർക്ക് 4ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
വിവരണാത്മക പരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) (കാറ്റഗറി നമ്പർ 45/2022) തസ്തികയിലേക്ക് 6ന് 1 മണി മുതൽ 3.30 വരെ വിവരണാത്മ പരീക്ഷ നടത്തും.
വകുപ്പുതല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2023 ആഗസ്റ്റിൽ നടത്തിയ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്ട്സ്മാൻ/ഹെഡ് ഡ്രാഫ്ട്സ്മാൻ (സ്‌പെഷ്യൽ ടെസ്റ്റ്- സെപ്തംബർ 2022) ഫലം വെബ്‌സൈറ്റിൽ.