തിരുവനന്തപുരം:നിരീക്ഷ സ്ത്രീ നാടകവേദിയുടെ ദേശീയ സ്ത്രീ നാടകോത്സവം സമാപിച്ചു.ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ അഭിലാഷ് പിള്ള മുഖ്യപ്രഭാഷണം നടത്തി. സുധി ദേവയാനി അദ്ധ്യക്ഷത വഹിച്ചു. വിവർത്തനത്തിനുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം നേടിയ ആശാ ലതയെ ചടങ്ങിൽ ആദരിച്ചു.ആർ.പാർവതീദേവി പുരസ്കാരം നൽകി. സോയ തോമസ് സ്വാഗതവും രാഖി യു.എസ് നന്ദിയും പറഞ്ഞു.മൂന്ന് ദിവസം നീണ്ട നാടകോത്സവത്തിൽ മലയാളം,​ ആസാമി,​ ഹിന്ദി,​ ഇംഗ്ളീഷ്,​ ഭാഷകളിലായി സ്ത്രീകൾ സംവിധാനം നിർവഹിച്ച 12 നാടകങ്ങൾ അരങ്ങിലെത്തി. നാടകോത്സവത്തിന്റെ ഭാഗമായി പൂന്തുറ,​ വലിയതുറ ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികൾ സംവിധാനം ചെയ്ത ഇത് എങ്കള കടൽ തെരുവ് നാടകം ശ്രദ്ധയാകർഷിച്ചു. 27 ന് നാടകോത്സവത്തിന്റെ ഉദ്‌ഘാടനം ശ്രീലങ്കൻ നാടക പ്രവർത്തക റുവാന്തി ഡി ചിക്കേരയാണ് ഉദ്‌ഘാടനം ചെയ്തത്. സ്വാതി തിരുനാൾ സംഗീത കോളേജും ഭാരത് ഭവനുമായിരുന്നു വേദികൾ. മൂന്ന് ദിവസവും സെമിനാറുകളും വർക്ക്ഷോപ്പും നടന്നു.