പലോട്: പച്ച തേവരുകോണം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 24, 25, 26 തിയതികളിൽ നടക്കുമെന്ന് ഭാരവാഹികളായ എം.ജി.മധുസൂദനൻ നായർ,സി.കെ.വിജയൻ,കെ.സുരേന്ദ്രൻ നായർ, ഡി.എസ്.രാധാകൃഷ്ണൻ ,എ ഗിരിധരൻ എന്നിവർ അറിയിച്ചു. 24ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് വിശേഷാൽ പൂജകൾ, 7.30ന് പ്രഭാത ഭക്ഷണം,8.30ന് പഞ്ചാമൃതാഭിഷേകം, വൈകുന്നേരം 6.30ന് ദീപാരാധന, പൂത്തിരി മേള, 7ന് ഡാൻസ്, 8.30 ന് നാടകം ദയാഹർജി, 9.30ന് നാടകം കൊടുമുടി. 25 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ രാത്രി 7 ന് കൈകൊട്ടി കളി, 8.15ന് നൃത്തനാടകം ദേവീ ശാകംഭരി, 26 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാവിലെ 7.30 ന് പ്രഭാത ഭക്ഷണം. 9 ന് കാവടി ഘോഷയാത്ര. പച്ച ഇലങ്കം ദേവീക്ഷേത്രത്തിൽ നിന്നാരംഭിച്ച് ആലുംമൂട്, നന്ദിയോട്, പയറ്റടി, പച്ച ക്ഷേത്രം, ഓട്ടുപാലം, പച്ച ജംഗ്ഷൻ വഴി ക്ഷേത്രത്തിലെത്തും.11 ന് കാവടി അഭിഷേകം, കളഭാഭിഷേകം, ഉച്ചക്ക് 12ന് ഉത്സവസദ്യ, വൈകുന്നേരം 6.30ന് വിശേഷാൽ ദീപാരാധന തുടർന്ന് പൂത്തിരി മേള, 8.30 മുതൽ സ്വരസാഗര ഗാനമേള.പുന:പ്രതിഷ്ഠാ വാർഷികം ക്ഷേത്ര മേൽശാന്തി വി.എസ്.അഖിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ 17ന് നടക്കും.രാവിലെ വിശേഷാൽ പൂജകൾ, കലശാഭിഷേകം, ഉച്ചക്ക് 12ന് അന്നദാനം.