
കല്ലമ്പലം: എസ്.എൻ.ഡി.പി ആറ്റിങ്ങൽ യൂണിയനിൽ നിന്നും പദയാത്രയായി ശിവഗിരിയിലേയ്ക്ക് പോയ തീർത്ഥാടകർക്ക് കടുവാപ്പള്ളിയിൽ സ്വീകരണം നൽകി. ട്രസ്റ്റ് പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ, ജനറൽ സെക്രട്ടറി എ.എം.എ റഹീം, ട്രഷറർ മുഹമ്മദ് ഷെഫീഖ്.എൻ, മറ്റ് ഭാരവാഹികളായ എം.എസ് ഷെഫീർ, ജലാലുദ്ദീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പദയാത്രികർക്ക് ലഘു ഭക്ഷണങ്ങളും പാനീയങ്ങളും വിതരണം ചെയ്തു. കടുവാപ്പള്ളിയിൽ ഒരുക്കിയ സ്വീകരണത്തിന് ജാഥാ ക്യാപ്റ്റൻ പ്രസന്ന സുകുമാരൻ നന്ദി അറിയിച്ചു.