വെള്ളറട: മായം സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാളും നവതി ആഘോഷങ്ങളും തുടങ്ങി.ജനുവരി 7ന് സമാപിക്കും. ആഘോഷമായ വിശുദ്ധ കുർബാന,ഭക്തിനിർഭരമായ ആരാധന,നെവോന,പ്രദക്ഷിണം,വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് എഴുന്നെള്ളിപ്പ്. വാഹന വെഞ്ചരിപ്പ്, കലാസന്ധ്യ, സ്നേഹവിരുന്ന്, നാടകം എന്നിവയും നടക്കും. ഇന്ന് രാവിലെ 7 മുതൽ ആരാധന, ജപമാല, നെവോന,വിശുദ്ധ കുർബാന. വൈകിട്ട് 6ന് നിത്യസഹായ മാതാവിന്റെ തിരുസ്വരൂപ പ്രയാണം ഭവനങ്ങളിലേക്ക്. രാത്രി 9ന് തിരുസ്വരൂപം തിരികെ ദേവാലയത്തിൽ. തുടർന്ന് വർഷാവസാന ആരാധന. ജനുവരി 1ന് വൈകിട്ട് 4. 30ന് പുതുവർഷം കുട്ടികളുടെ ദിനം. 4ന് വൈകിട്ട് ദിവ്യകാരുണ്യ പ്രദക്ഷിണം.5ന് വൈകിട്ട് 7ന് ഇടവക അംഗങ്ങളുടെ കലാസന്ധ്യ, തുടർന്ന് കുടിയേറ്റത്തിന്റെ നവതി ആഘോഷം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും,സ്നേഹവിരുന്ന്. 6ന് രാവിലെ 6ന് നവ വൈദികന് സ്വീകരണം, ആഘോഷമായ നവപൂജാർപ്പണം, ഉച്ചയ്ക്ക് സ്നേഹ വിരുന്ന്, വൈകിട്ട് 5.30ന് ഭവനങ്ങളിലേയ്ക്കുള്ള കഴുന്ന് എഴുന്നെള്ളിപ്പ്. വൈകിട്ട് 6ന് ആഘോഷമായ റംശ, തിരുനാൾ പ്രദക്ഷിണം, നേർച്ച, ആകാശ വിസ്മയം, 7ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 9.30ന് ആരാധന,ജപമാല, നെവോന,ആഘോഷമായ റാസാ കുർബാന,തിരുനാൾ സന്ദേശം,തിരുനാൾ പ്രദക്ഷിണം,കൊടിയിറക്ക്.രാത്രി 7ന് പാലാ കമ്മ്യൂണിക്കേഷന്റെ ജീവിതം സാക്ഷി നാടകം.