വെള്ളറട: യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹാരീസ് കരമന ജാഥ ക്യാപ്റ്റനായുള്ള ജാഥയ്ക്ക് പനച്ചമൂട്ടിൽ സ്വീകരണം നൽകി. യോഗത്തിൽ ജാഥ ക്യാപ്റ്റർ ഹാരീസ് കരമന,ജില്ല ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ,ജില്ലാ ട്രഷറർ ഷാൻ ബീമാപള്ളി, നിയോജകമണ്ഡലം പ്രസിഡന്റ് പനച്ചമൂട് എം.മുഹമ്മദ് ഹുസൈൻ,ലീഗ് സംസ്ഥാന കൗൺസിൽ അംഗം ഡി.നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. പാറശാല നിയോജകമണ്ഡലം പ്രസിഡന്റ് സൽമാൻ അൽഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.