nss

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എൻ.എസ്.എസ് യൂണിയന്റെ ഭാഗമായി പ്രവർത്തിക്കുന്ന മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണം കരയോഗത്തിൽ എന്ന പദ്ധതിയുടെ ഭാഗമായി ഒരു കരയോഗത്തിൽ ഒരു തൊഴിൽ സംരംഭം പദ്ധതി നടപ്പിലാക്കും.യൂണിയൻ ചെയർമാൻ പി.എസ് നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് അസി. രജിസ്ട്രാർ എസ് മഹേഷ് കുമാർ, എക്സ്റ്റൻഷൻ ഓഫീസർ വിനോദ് എന്നിവർ പരിശീലനം നൽകി. യൂണിയൻ സെക്രട്ടറി വി.ആർ.സുനിൽ, വനിതാ യൂണിയൻ സെക്രട്ടറി ശ്രീലേഖ, യൂണിയൻ ഭരണസമിതി അംഗങ്ങളായ സജുകുമാരൻ തമ്പി, വി നാരായണൻ കുട്ടി, ഭുവനേന്ദ്രൻ നായർ, മാധവൻ പിള്ള രാധാകൃഷ്ണൻ, എൻ.എസ്. എസ് പ്രതിനിധി സഭ അംഗങ്ങളായ ഡി.അനിൽ കുമാർ, ഡി.വേണുഗോപാൽ, അഡ്വ. അജയകുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് പ്രേമ ടീച്ചർ എന്നിവർ പങ്കെടുത്തു.