iist-

തിരുവനന്തപുരം: അക്കാഡമിക് ഗവേഷണ രംഗത്ത് പരസ്പരസഹകരണ കരാറിന്റെ ഭാഗമായി ജപ്പാനിലെ നിഗാട്ട യൂണിവേഴ്സിറ്റി സംഘം ഐ.ഐ.എസ്.ടി സന്ദർശിച്ചു.ഒരു അസോസിയേറ്റ് പ്രൊഫസറുടെ നേതൃത്വത്തിൽ അഞ്ച് വിദ്യാർത്ഥികളടങ്ങിയ സംഘമാണ് എത്തിയത്. ധാരണയനുസരിച്ച് ഐ.ഐ.എസ്.ടിയിലെ എർത്ത് ആൻഡ് സ്‌പേസ് സയൻസസ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നിഗാട്ട സർവകലാശാലയിൽ നടക്കുന്ന ഓൺസൈറ്റ് പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.നിഗാട്ട യൂണിവേഴ്സിറ്റിക്ക് പുറമെ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയുമായും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുമായും (കാൽടെക്ക്) ഐ.ഐ.എസ്.ടി സഹകരണകരാറുണ്ട്.

ഇതുപ്രകാരം അമേരിക്കയിലെ കാൽടെക്കിൽ മാസ്റ്റേഴ്സ് പ്രോഗ്രാം പൂർത്തീകരിക്കാൻ ഐ.ഐ.എസ്.ടി.യിലെ ബിടെക് വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. 9 മാസത്തെ ഈ പ്രോഗ്രാമിന് ഡി.ഒ.എസ് കാൽടെക്ക് 'പ്രൊഫസർ സതീഷ് ധവാൻ എൻഡോവ്‌മെന്റ് ഫെലോഷിപ്പിന്' കീഴിൽ സാമ്പത്തിക സഹായവും ലഭിക്കും.