booth

കള്ളിക്കാട്:കള്ളിക്കാട് ഗ്രാമ പഞ്ചായത്തിൽ ബോട്ടിൽ ബൂത്ത് എന്ന ആശയം നിരപ്പുക്കാല വാർഡിൽ നടപ്പിലാക്കി.വഴിയരികിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ബൂത്തുകളിൽ നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിച്ച് പുതിയ ശുചിത്വ സംസ്‌കാരം വളർത്തിയെടുക്കലാണ് ലക്ഷ്യം.ആദ്യ ബോട്ടിൽ ബൂത്ത് നിരപ്പുക്കാല വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പ്രതീഷ് മുരളി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു,വാർഡ് മെമ്പർമാരായ ശ്രീകല,അനില,ഹെൽത്ത് ഇൻസ്പെക്ടർ നിഷ,അശ്വതി,ലീന അംഗൻവാടി ടീച്ചർ എന്നിവർ പങ്കെടുത്തു.ബോട്ടിൽ ബൂത്തുകളിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഹരിതകർമ്മ സേനാംഗങ്ങളുടെ സഹായത്തോടെ കളക്ഷൻ സെന്ററിലേക്ക് മാറ്റും.