
വർക്കല :ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് തോക്കാട്,നരിക്കല്ല് മുക്ക് പ്രദേശത്തെ ഗുരു ഭക്തരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നരിക്കല്ല് മുക്ക് ജംഗ്ഷനിൽ നടന്ന വിദ്യാഭ്യാസ അവാർഡ് ദാനവും വൈദ്യുത ദീപാലങ്കാരങ്ങളുടെ ഉദ്ഘാടനവും സ്വാമി വിശാലാനന്ദ നിർവഹിച്ചു.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ മുഖ്യാതിഥിയായിരുന്നു.വൈസ് പ്രസിഡന്റ് ലീനിസ് മുഖ്യപ്രഭാഷണം നടത്തി. ജി.എസ്.സുനിൽ,നിവേദ്യ,ബിറിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.