
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിലെ വിശേഷങ്ങൾ പ്രചരിപ്പിക്കാനായി ടെക്‌മൈൻഡ്‌സ് യുട്യൂബ് ചാനൽ തുടങ്ങി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ജനറേറ്റീവ് എ.ഐയെയും വിദ്യാഭ്യാസത്തിന്റെ ഭാവിയെയും ആസ്പദമാക്കി ഐ.എച്ച്.ആർ.ഡി നടത്തിയ ഇന്റർനാഷണൽ കോൺക്ലേവിൽ അവതരിപ്പിക്കപ്പെട്ട വിദദ്ധരുടെ പ്രഭാഷണങ്ങൾ പൊതുസമൂഹത്തിലേക്ക് ഈ ചാനൽ വഴി ലഭ്യമാക്കും.