
തിരുവനന്തപുരം: അക്കൗണ്ടിംഗ് ജോലി സാദ്ധ്യതകൾ കണ്ടെത്താനും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് കേരളസർവകലാശാല ഐ.എസ്.ഡി.സി.യുമായി ധാരണാപത്രം ഒപ്പിട്ടു. ഇതിലൂടെ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കായി ആഡ് ഓൺ കോഴ്സുകൾ നടത്താനാവും.
ബികോമിനോടൊപ്പം എ.സി.സി.എ. കോഴ്സ് ചെയ്യാനുമാവും. സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാറും ഐ.എസ്.ഡി.സി. റീജിയണൽ ഹെഡ് ശരത് വേണുഗോപാലുമാണ് ധാരണാപത്രം ഒപ്പിട്ടത്. കോമേഴ്സ് വിഭാഗം വകുപ്പ് മേധാവിയും ഐ.ക്യു.എ.സി. ഡയറക്ടറുമായ ഡോ.ഗബ്രിയേൽ സൈമൺ തട്ടിൽ, ഐ.എസ്.ഡി.സി. റീജിയണൽ മാനേജർ അർജ്ജുൻ രാജ് എന്നിവരും പങ്കെടുത്തു.