
തിരുവനന്തപുരം: കേരള സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയിട്ടില്ലെന്ന് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ യോഗം രാത്രി 9വരെ നീണ്ടു. നൂറോളം അജൻഡകളാണ് ചർച്ച ചെയ്ത് തീരുമാനമെടുത്തത്. എല്ലാം പരിഗണിച്ച ശേഷമാണ് യോഗം അവസാനിപ്പിച്ച് അംഗങ്ങൾ പിരിഞ്ഞത്. അടിയന്തര അജൻഡകളൊന്നുമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.
അതേസമയം, യോഗത്തിൽ ചാൻസലർക്കെതിരെയടക്കം രാഷ്ട്രീയ ചർച്ചയും പരാമർശങ്ങളുമുണ്ടായപ്പോൾ വി.സി നിയന്ത്രിച്ചതായും അക്കാഡമിക് കാര്യങ്ങൾ മാത്രം ചർച്ച ചെയ്യാമെന്ന് നിലപാടെടുത്തതായും വിവരമുണ്ട്.