
ശ്രീകാര്യം: പ്രഭാത സവാരിക്കിടെ പ്രഥമ അദ്ധ്യപകൻ വാഹനമിടിച്ച് മരിച്ചു. കൊട്ടാരക്കര ചക്കുവരയ്ക്കൽ ഗവ.എച്ച്.എസിലെ പ്രഥമ അദ്ധ്യാപകൻ കാര്യവട്ടം പാങ്ങപ്പാറ കൃഷ്ണപുരം വീട്ടിൽ സുരേഷ്കുമാർ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 5 മണിയോടെ ശ്രീകാര്യം ചാവടിമുക്ക് ശ്രീധന്യ സൂപ്പർ മാർക്കറ്റിന് സമീപത്തായിരുന്നു അപകടം. ഇടിച്ച കാർ നിറുത്താതെപോയി. വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രൈവറ്റ് സെക്രട്ടറി മണിറാമിന്റെ സഹോദരി ഭർത്താവാണ് മരിച്ച സുരേഷ് കുമാർ.ഭാര്യ :കെ എ. രൂപ (സീനിയർ സൂപ്രണ്ട് . ടെക്നിക്കൽ ഡിപ്പാർട്ട്മെന്റ്)മക്കൾ : ഡോ. സൗരവ് കെ .എസ് ,സന്ദീപ് കെ എസ് . (വിദ്യാർത്ഥി വി ഐ റ്റി , വെല്ലൂർ ) .
ക്യാപ്ഷൻ : സുരേഷ് കുമാർ