
ശിവഗിരി: ശിവഗിരി തീർത്ഥാടനത്തിലെ ശുചിത്വം, ആരോഗ്യം , വിദ്യാഭ്യാസം സമ്മേളനം ഉദ്ഘാടന ചടങ്ങിൽ അദ്ധ്യതക്ഷത വഹിക്കേണ്ടിയിരുന്നത് വ്യവസായ മന്ത്രി പി.രാജീവാണ്. ചില അസൗകര്യങ്ങൾ കാരണം അദ്ദേഹത്തിന്റെ എത്താനായില്ല. പകരം എത്തിയതാവട്ടെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രാമചന്ദ്രൻ കടന്നപ്പള്ളിയും. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന കർണാടക വിദ്യാഭ്യാസ മന്ത്രി മധുബംഗാരപ്പയും എത്താതിരുന്നതോടെ കടന്നപ്പള്ളിക്കായി ഉദ്ഘാടന ദൗത്യം.മഹാ തീർത്ഥാടനത്തിന് എല്ലാ ആശംസയും നേർന്ന് മന്ത്രി മടങ്ങി. ആരോഗ്യ, കേരള സർവ കലാശാലകളുടെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷനുമായി.